Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VarunChakaravarthy

ബി​സി​സി​ഐ​യു​ടെ മി​ന്ന​ൽ നീ​ക്കം; ഇ​ന്ത്യ​ൻ ടീ​മി​ൽ അ​ഴി​ച്ചു​പ​ണി

മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കും സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​മു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ അ​ഴി​ച്ചു​പ​ണി. പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ഹ​ർ​ഷി​ത് റാ​ണ​യ്ക്ക് പ​ക​രം യു​വ​താ​രം പ്രി​ൻ​സ് യാ​ദ​വി​നെ​യും വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്ക് പ​ക​രം സ്പി​ന്ന​ർ ര​വി ബി​ഷ്‌​ണോ​യി​യെ​യു​മാ​ണ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള സ്‌​ക്വാ​ഡി​ൽ വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്ക് പ​ക​ര​മാ​ണ് ര​വി ബി​ഷ്‌​ണോ​യി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രെ ന​ട​ന്ന മൂ​ന്നാ​മ​ത് ടി20 ​മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് ഹ​ർ​ഷി​ത് റാ​ണ​യ്ക്കും വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്കും പ​രി​ക്കേ​റ്റ​ത്. വ​ല​ത് തു​ട​യി​ലെ പേ​ശി​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഹ​ർ​ഷി​തി​നെ സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കി​യ​പ്പോ​ൾ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ​നി​ന്ന് റാ​ണ പു​റ​ത്താ​യി. വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്ക് ഇ​ട​ത് തു​ട​യി​ലെ പേ​ശി​ക്കാ​ണ് പ​രി​ക്ക്. ഇ​തേ​തു​ട​ർ​ന്ന് താ​ര​ത്തെ സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up